താണിപ്പാടം വാർഡിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു


പട്ടിക്കാട്. നാലാം വാർഡ് താണിപ്പാടത്ത് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കിണറുകളും പൊതുഇടങ്ങളും ക്ലോറിനേഷൻ നടത്തുകയും  ബോധവൽക്കരണ നോട്ടീസ് വിതരണവും നടത്തിയതായി വാർഡ് മെമ്പർ ഇ.ടി.ജലജൻ അറിയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അജി, ആശ വർക്കർ ഷൈനി വർഗീസ്, ഉഷ പുഷ്ക്കരൻ, സി ഡി എസ് അംഗം പ്രേമ തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

0 Comments