അശാസ്ത്രീയ ഗതാഗത നിയന്ത്രണം; ഇന്നലെ കുതിരാൻ തുരങ്കത്തിനകത്ത് വൻ ഗതാഗതക്കുരുക്ക്


പട്ടിക്കാട്. കുതിരാൻ ഒന്നാം തുരങ്കത്തിനകത്ത് നടപ്പാക്കിയ അശാസ്ത്രീയ ഗതാഗത നിയന്ത്രണം വൻ ഗതാഗത കുരുക്കിന് വഴിയൊരുക്കി. ഞായറാഴ്ച വൈകിട്ട് നാലു മുതൽ രാത്രി എട്ട് വരെ ആണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. കുതിരാനിലെ തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിന് ഉള്ളിൽ ഗ്യാന്ററി കോൺക്രീറ്റിംഗ്  നടത്താതിരുന്ന ഭാഗത്ത് ഫേബ്രിക്കേഷൻ വർക്കുകൾ നടത്തുന്നതിന്റെ ഭാഗമായാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ തിരക്കേറിയ ദിവസമാണെന്ന് അറിഞ്ഞിട്ടും ഗതാഗത നിയന്ത്രണത്തിൽ ഉണ്ടായ അശാസ്ത്രീയതയാണ് കുരുക്ക് രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഇതിനിടെ ഒന്നാം തുരങ്കത്തിൽ 60 കോടി രൂപ മുടക്കി ചെയ്യേണ്ട ഗ്യാന്ററി കോൺക്രീറ്റിംഗിന് പകരം ഒന്നര കോടി രൂപ മാത്രം ചെലവിട്ട് ഫാബ്രിക്കേഷൻ വർക്കുകൾ നടത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനായി നിർമ്മാണ കമ്പനിക്ക് വേണ്ടി ദേശീയപാത അതോറിറ്റിയുടെ മൗനാനുവാദവും ഉണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.



Post a Comment

0 Comments