'എന്റെ തൊഴിൽ എന്റെ അഭിമാനം' പാണഞ്ചേരിയിൽ സർവ്വേ നടപടികൾ തുടങ്ങി


പട്ടിക്കാട്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന പദ്ധതിക്കു വേണ്ടിയുള്ള സർവ്വേ നടപടികളുടെ പഞ്ചായത്തുതല ഉദ്ഘാടനം നടന്നു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ എടപ്പലം വാർഡിൽ പ്രസിഡണ്ട് പി.പി രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. ഏതു തൊഴിലും അഭിമാനകരമാണ് എന്ന സന്ദേശം ഉയർത്തി കേരളത്തിൽ തൊഴിൽ അറിയാവുന്ന  ആർക്കും തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടന പരിപാടിയിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, കിലയിലെ ഉദ്യോഗസ്ഥൻ ബേബി, റിസോഴ്‌സ് പേഴ്‌സൺ ജയ, എന്യുമറേറ്റർമാരായ സാലി, സിന്ധു, അജിത, തുടങ്ങിയവരും പങ്കെടുത്തു.



Post a Comment

0 Comments