വാണിയമ്പാറ. എസ്ടി കോളനികളിലെ തകർന്ന് കിടക്കുന്ന കുടിവെള്ള പൈപ്പ് ലൈനുകൾ പുനസ്ഥാപിക്കാൻ ഗ്രാമസഭയിൽ തീരുമാനം എടുത്തതായി വാർഡ് മെമ്പർ സുബൈദ അബൂബക്കർ അറിയിച്ചു. മണിയൻ കിണർ റോഡിലെ തകർന്ന കോൺക്രീറ്റ് കട്ടകൾ പുനസ്ഥാപിക്കുന്നതിനും, വാർഡിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനും ഗ്രാമസഭയിൽ നിർദ്ദേശങ്ങൾ ഉയർന്നതായി മെമ്പർ പറഞ്ഞു. വാണിയമ്പാറ ഇ.കെ.എം.യു.പി സ്‌കൂളിൽ ചേർന്ന ഗ്രാമസഭ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുബൈദ അബൂബക്കർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ ഷീല അലക്‌സ്, ഷൈലജ വിജയകുമാർ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.


0 Comments