പട്ടിക്കാട്: ജൂൺ ഒന്നിന് നടക്കുന്ന തൃശ്ശൂർ ജില്ലാതല പ്രവേശനോത്സവത്തിന് പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പട്ടിക്കാട് ഗവൺമെന്റ് എൽപി സ്‌കൂളും ഹയർ സെക്കൻഡറി സ്‌കൂളും വേദിയാകും. ഇതുമായി ബന്ധപ്പെട്ട് സംഘാടക സമിതി യോഗം ചേർന്നു. ഗവൺമെന്റ് എൽപി സ്‌കൂളിൽ വെച്ച് നടന്ന യോഗം പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ തൃശൂർ ഡി.ഡി.ഇ. ടി.വി മദന മോഹനൻ പരിപാടികളെക്കുറിച്ച് വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസീന ഷാജു, ഡി.പി.സി ഡോ.ബിനോയ്, ഡയറ്റ് പ്രിൻസിപ്പാൾ ഡോ ശ്രീജ, ഡി.ഇ.ഒ മനോജ് കുമാർ, എ.ഇ.ഒ ബാലകൃഷ്ണൻ, എൽപി സ്‌കൂൾ പ്രധാന അധ്യാപിക നിർമല ദേവി, ഹൈസ്‌കൂൾ പ്രധാന അധ്യാപകൻ സോമൻ, ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ സിന്ധുഷ എസ്.എസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരായ കെ രാജൻ, കെ രാധാകൃഷ്ണൻ, പ്രൊഫസർ ആർ. ബിന്ദു എന്നിവർ രക്ഷാധികാരികളായുള്ള സംഘാടക സമിതിയിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, വൈസ് പ്രസിഡണ്ട്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ എന്നിവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


0 Comments