വിലങ്ങന്നൂർ. പീച്ചിഡാം റോഡിലേക്ക് മറിഞ്ഞു വീണേക്കാവുന്ന നിലയിൽ അപകടഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങളോ അവയുടെ ശിഖരങ്ങളോ വെട്ടിമാറ്റണം എന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പർ ഷൈജു കുരിയൻ പരാതി നൽകി. കെഎഫ്ആർഐ യുടെ ഉടമസ്ഥതയിലുള്ള മരങ്ങൾ ആയതിനാൽ കെഎഫ്ആർഐ രജിസ്ട്രാർ ടി.വി സജീവിനാണ് പരാതി നൽകിയത്. കണ്ണാറ കയറ്റം മുതൽ പായ്ക്കണ്ടം റോഡുവരെയുള്ള മേഖലയിലാണ് മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നത്. ഇവിടെ ഇരുഭാഗത്തും കെഎഫ്ആർഐ ക്യാമ്പസ് ആണ്. പരാതിയിൽ എത്രയും വേഗം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് രജിസ്ട്രാർ ഉറപ്പുനൽകിയതായി ഷൈജു കുര്യൻ പറഞ്ഞു. മെമ്പർക്കൊപ്പം അജോഷ് ഗർവ്വാസിസ്, അരുൺ രാമകൃഷ്ണ, അലേഷ് നെല്ലായി തുടങ്ങിയവരും ഉണ്ടായിരുന്നു.


0 Comments