പാണഞ്ചേരി പഞ്ചായത്തിൽ തൊഴിലുറപ്പ് മേറ്റ്മാർക്കായി പരിശീലന പരിപാടി നടത്തി


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിക്ക് മേറ്റുമാരെ നിയമിക്കുന്നതിന്റെ ഭാഗമായി പരിശീലനപരിപാടി നടത്തി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പുതിയ മാർഗരേഖ പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ്  കുടുംബശ്രീ വഴി  മേറ്റുമാരെ തിരഞ്ഞെടുക്കുന്നത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ നിർവഹിച്ചു. തൊഴിലുറപ്പു പദ്ധതി പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമവും പ്രൊഫഷണൽ മികവോടെയും മത്സരബുദ്ധിയോടെയും നടപ്പിലാക്കാൻ മേറ്റുമാർക്ക് നൽകുന്ന പരിശീലനം സഹായിക്കുമെന്ന് പ്രസിഡണ്ട് പറഞ്ഞു. വിദ്യാസമ്പന്നരായ സ്ത്രീകൾ തൊഴിലുറപ്പു പദ്ധതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഗുണപരമായ മാറ്റങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫ്രാൻസിന ഷാജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഡെവലപ്‌മെൻറ് ഓഫീസർ ബൈജു പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുബൈദ അബൂബക്കർ, കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹനൻ, ജോ. ബിഡിഒ ഉണ്ണി, തൊഴിലുറപ്പ് അസി.എഞ്ചിനീയർ  അനില, എഎസ് സെറീന, സെക്രട്ടറി, ഗ്രാമസേവകർ, മെമ്പർമാർ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments