പീച്ചി. പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിലൂടെ പഠനത്തിന്റെ ഉന്നത നിലവാരത്തിൽ എത്തുന്നതിനുള്ള പ്രോത്സാഹനം കൂടിയാണ് കുട്ടികൾക്ക് നൽകുന്നതെന്നും കുട്ടികൾ അത് മനസിലാക്കി പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി.സജു പറഞ്ഞു. പീച്ചി ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ 2022-23 അധ്യയന വർഷത്തിലെ പഠനോപകരണ വിതരണം ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്റർനാഷണൽ സ്‌കൂളുകളിൽ ലഭ്യമാകുന്ന ഭൗതിക സാഹചര്യങ്ങൾ പീച്ചി സ്‌കൂളിലും ലഭ്യമാണെന്നും അത് പ്രയോജനപ്പെടുത്താൻ വിദ്യാർത്ഥികൾ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപക കൂട്ടായ്മയായ കനിവിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പി.ടി.എ പ്രസിഡന്റ് പി.ഡി. വിൻസെന്റ് അധ്യക്ഷനായ യോഗത്തിൽ പ്രധാന അധ്യാപിക ഡെയ്‌സി കെ.എം സ്വാഗതം ആശംസിച്ചു. കനിവ് കോഓർഡിനേറ്റർ ഷർമ്മിള ടീച്ചർ പദ്ധതി വിശദീകരണം നടത്തി. പ്രിൻസിപ്പാൾ ഗിരീശൻ എ, വികസന സമിതി ചെയർമാൻ ഷിബു പോൾ, സിഒഎ പ്രസിഡണ്ട് സിജു, സ്റ്റാഫ് സെക്രട്ടറി വി.സുകുമാരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്‌കൂൾ പി.ടി.എ, ലയൺസ് ക്ലബ് മണ്ണുത്തി, പൂർവ വിദ്യാർത്ഥി സംഘടനയായ സിഒഎ എന്നിവരുടെ സഹകരണത്തോടെയാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.


0 Comments