എല്ലാ ഭൂമിക്കും രേഖകൾ: ഇ-പട്ടയങ്ങൾ നടപ്പിലാക്കുമെന്ന് മന്ത്രി


പട്ടിക്കാട്. ഭൂമിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഡിജിറ്റലൈസ് ചെയ്യാനും സേവനങ്ങൾ സ്മാർട്ട് ആക്കാനുള്ള തീവ്രശ്രമങ്ങൾ റവന്യൂ വകുപ്പ് നടത്തിവരികയാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ഇതിന്റെ ഭാഗമായാണ്  ഇന്നലെ മലപ്പുറം മഞ്ചേരിയിൽ സംസ്ഥാനത്ത് ആദ്യമായി 100 ഇ-പട്ടയങ്ങൾ വിതരണം ചെയ്തത്. സ്വന്തമായി ഭൂമി ഉണ്ടെങ്കിലും ഭൂമിയുടെ രേഖകൾ നഷ്ടപ്പെട്ടത് വീണ്ടെടുക്കാൻ ഭൂവുടമകൾ നേരിടുന്ന പ്രതിസന്ധികൾ ചെറുതല്ല. ഡിജിറ്റലൈസേഷൻ യാഥാർഥ്യമാകുന്നതോടെ ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം ആകും. റവന്യൂവകുപ്പിന്റെ ഡിജിലോക്കർ സംവിധാനത്തിൽ ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ മുഴുവൻ സമാഹരിച്ച് സൂക്ഷിക്കാനും ഉപയോഗപ്പെടുത്താനും കഴിയും. അനധികൃതമായി ഭൂമി കൈവശം വെച്ചിരിക്കുന്നവരിൽനിന്ന് ഭൂമി തിരികെ പിടിച്ച് ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കും. വിവിധ വകുപ്പുകൾക്ക് കീഴിലുള്ള പുറമ്പോക്കുകൾ  റവന്യൂ വകുപ്പിൽ നിക്ഷിപ്തമാക്കാനുള്ള നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.


Post a Comment

0 Comments