പട്ടിക്കാട്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിൽ എടപ്പലം സ്വദേശിനിയുടെ വീടിന്റെ മുൻവശം തകർന്നു വീണു. അമ്മയും മകനും അത്ഭുതകരമായി രക്ഷപെട്ടു. പള്ളിക്കണ്ടം സെന്ററിൽ ഇഞ്ചോടി വീട്ടിൽ ഉഷയുടെ വീടാണ് കനത്ത കാറ്റിലും മഴയിലും തകർന്നത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം ഉണ്ടായത്. കാറ്റും മഴയും ആരംഭിച്ചതോടെ ഓടിട്ട വീടിന്റെ ഒരുഭാഗം തകർന്ന് നിലംപൊത്തുകയായിരുന്നു. അകത്ത് കിടന്ന് ഉറങ്ങുകയായിരുന്ന ഉഷയും മകനും വലിയ ശബ്ദം കേട്ട് ഉണർന്നു നോക്കിയപ്പോൾ ആണ് വീടിന്റെ മുൻവശം തകർന്ന് കിടക്കുന്നത് കണ്ടത്. ഇവർ വീടിന്റെ അകത്തായിരുന്നതിനാൽ വലിയ അപകടത്തിൽ നിന്നും രക്ഷപെടുകയായിരുന്നു.


0 Comments