പട്ടിക്കാട്. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് പീച്ചി, പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പട്ടിക്കാട് പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.സി അഭിലാഷ് ഉദ്ഘാടനം ചെയ്തു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പരാജയഭീതി മൂലമാണ് മുഖ്യമന്ത്രിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയെന്ന പേരിൽ കെ സുധാകരൻ എംപി ക്കെതിരെ സർക്കാർ കേസെടുത്തതെന്ന് അഭിലാഷ് ആരോപിച്ചു. കേരള രാഷ്ട്രീയത്തിൽ ഏറ്റവും മോശം പരാമർശങ്ങൾ നടത്തിയ പാരമ്പര്യം പിണറായിക്ക് മാത്രമാണെന്നും കെ. സുധാകരന് എതിരായ കേസ് കോടതി വരാന്തയിൽ പോലും നിൽക്കാത്തതാണെന്നും അഭിലാഷ് പറഞ്ഞു. പീച്ചി മണ്ഡലം പ്രസിഡണ്ട് ബാബു തോമസ് പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി. മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷിബു പോൾ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു, സി വി ജോസ്, പഞ്ചായത്ത് അംഗങ്ങളായ സുശീല രാജൻ, ഷൈജു കുരിയൻ, ശ്രീജു സി.എസ്, എ.സി മത്തായി, ടി.വി ജോൺ, റീന മേരി, കെ.എം പൗലോസ്, ജിഫിൻ ജോയ്, ജിസ്സൻ സണ്ണി, ജോസ് ആയോട്, ജയപ്രകാശ്, ജിസ്‌മോൻ, ജിബിൻ ജോജി, വേലായുധൻ എന്നിവർ നേതൃത്വം നൽകി.


0 Comments