പീച്ചി തെക്കേകുളം അംഗനവാടി ടീച്ചർ ലൈലാമണി വിരമിച്ചു

പട്ടിക്കാട്: പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പീച്ചി തെക്കേകുളം നാൽപ്പത്തി മൂന്നാം നമ്പർ അംഗൻവാടിയിലെ ടീച്ചർ ലൈലാമണിയാണ് തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചത്. 21 വർഷത്തെ സേവനത്തിൽ 17 വർഷവും പീച്ചി തെക്കേകുളം അംഗനവാടിയിൽ ആണ് ലൈലാമണി  പ്രവർത്തിച്ചു വന്നിരുന്നത്. അംഗനവാടി വെൽഫയർ കമ്മിറ്റി സംഘടിപ്പിച്ച യാത്രയപ്പ് യോഗം പഞ്ചായത്ത് അംഗം ബാബു തോമസ് ഉദ്ഘാടനം ചെയ്തു. കുരുന്നുകൾക്ക് വേണ്ടി മാറ്റിവെച്ച ജീവിതമായിരുന്നു ലൈലാമണി ടീച്ചറുടെ ഔദ്യോഗിക സേവനമെന്ന് ബാബു തോമസ് പറഞ്ഞു. ചടങ്ങിൽ വച്ച് വെൽഫയർ കമ്മിറ്റി അംഗങ്ങൾ നൽകിയ ഉപഹാരം ബാബു തോമസ് ടീച്ചർക്ക് കൈമാറി. കമ്മിറ്റിയിലെ മുതിർന്ന അംഗം ചാക്കപ്പൻ പൊന്നാട അണിയിച്ച് ആദരിച്ചു. 14 വിദ്യാർത്ഥികളാണ് നിലവിൽ ഈ അംഗനവാടിയിൽ പഠിക്കുന്നത്. കമ്മിറ്റി അംഗങ്ങളായ ട്രീസാ ജോജു, മിനി ജോസ്, ശ്യാമള ശശി, സുലോചന, സന്ധ്യ, ജ്യോതി, റിനി, ഷാലി, ജിൻസി, ഹെൽപ്പർ ഗിരിജ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments