തെക്കുംപാടം അങ്കണവാടി ശീതീകരിച്ച അങ്കണവാടിയാക്കും: പത്താം വാർഡ് ഗ്രാമസഭ ചേർന്നു


പട്ടിക്കാട്. തെക്കുംപാടം അങ്കണവാടി ശീതീകരിച്ച അങ്കണവാടിയാക്കും. ഗ്രാമസഭയിൽ ഇതുമായി ബന്ധപ്പെട്ട് തീരുമാനം എടുത്തതായി വാർഡ് മെമ്പർ എം.ജെ അനീഷ് പറഞ്ഞു.  ഗ്രാമസഭയുടെ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു മെമ്പർ. ഗ്രാമസഭ കോഡിനേറ്റർ സജി അവതരിപ്പിച്ച വർക്കിംഗ് ഗ്രൂപ്പ് നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ചർച്ചകൾ നടത്തുകയും ഗ്രാമസഭ നിർദേശങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. യോഗത്തിൽ പഞ്ചായത്തംഗങ്ങളായ സ്വപ്ന രാധാകൃഷ്ണൻ, രേഷ്മ സജീഷ്, അങ്കണവാടി വർക്കർമാരായ മിനി, ഓമന, ആശ വർക്കർമാരായ സുകുമാരി, നളിനി, പി.വി സുദേവൻ, ഹേമന്ത് ഹരിദാസ് എന്നിവരും പങ്കെടുത്തു.




Post a Comment

0 Comments