മികച്ച പ്രവർത്തനം നടത്തിയ തൊഴിലുറപ്പ് മേറ്റുമാരെ പയ്യനം ഗ്രാമസഭയിൽ ആദരിച്ചു


പയ്യനം. പാണഞ്ചേരി പഞ്ചായത്തിലെ  പയ്യനം വാർഡ് ഗ്രാമസഭാ യോഗത്തിൽ മികച്ച പ്രവർത്തനം നടത്തിയ തൊഴിലുറപ്പ് മേറ്റുമാരെ ആദരിച്ചു. മാറ്റുമാരായ  ലിബിയ ബിനോയ്,  സിന്റലി ബിനു, ജയന്തി ബൈജു, മേഴ്‌സി ജെയിംസ്, വത്സമ്മ ബാബു, സുനി ജോസഫ്, മിനി ജോസ്, ടെസി വർഗീസ്, ട്വിങ്കിൾ അഭിലാഷ്, സൗമ്യ ബാബു എന്നിവരെയാണ് അനുമോദിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ 10 സൈറ്റുകളിലായി 193 തൊഴിലാളികൾക്ക് 100 തൊഴിൽദിനങ്ങൾ നൽകുന്നതിന് ഇവർക്ക് കഴിഞ്ഞു. വാർഡ് മെമ്പർ കെ.വി അനിത പത്താം വാർഡ് മെമ്പർ അനീഷ് മേക്കര തൊഴിലുറപ്പ്  ഓവർസിയർ നേഹ അനീഷ്, പഞ്ചായത്ത് ക്ലർക്ക് സുമേഷ് എന്നിവർ ചേർന്നാണ് ആദരവ് നൽകിയത്. ആശ വർക്കർ ജാനകി കുട്ടൻ, അങ്കണവാടി ടീച്ചർ പുഷ്പ എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments