മണ്ണുത്തി: ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യയെ കൈപിടിച്ചുയർത്തിയ, ആധുനിക ഇന്ത്യയുടെ ശില്പി ആയിരുന്നു രാജീവ് ഗാന്ധി എന്ന് എം.പി വിൻസെന്റ് പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തി മഹാത്മാ സ്‌ക്വയറിൽ സംഘടിപ്പിച്ച രാജീവ് അനുസ്മരണ പരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജീവ് ഗാന്ധിയുടെ മുപ്പത്തിയൊന്നാം രക്തസാക്ഷിത്വ ദിനത്തിൽ അദ്ദേഹത്തിന്റെ ഛായാ ചിത്രത്തിനു മുമ്പിൽ എം.പി വിൻസന്റ് ജ്യോതി തെളിയിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ.സി അഭിലാഷ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ബൈജു വർഗീസ്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ എം.യു മുത്തു, ബിന്ദു കാട്ടുങ്ങൽ, ബാബു തോമസ് എന്നിവരും സി.വി ജോസ്, റോണി കുര്യൻ, ജിജോ ജോർജ്, പ്രവീൺ രാജു, വി.ബി ചന്ദ്രൻ, എ.സി മത്തായി, കെ.എം പൗലോസ്, സജാദ് ഇബ്രാഹിം, ബെന്നി തൂളികുളം, ജിസൻ സണ്ണി, കെ.എ ഗോപാലൻ, ബേസിൽ തമ്പി എന്നിവരും നേതൃത്വം നൽകി.

.jpeg)
0 Comments