വട്ടക്കല്ലിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

പട്ടിക്കാട്. ദേശീയപാത വട്ടക്കല്ലിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ആലത്തൂർ എളവുംപാടം സ്വദേശി ലക്ഷ്മണൻ (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ സാരമായ പരിക്കുകളോടെ തൃശൂർ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ് അപകടമുണ്ടായത്. മറ്റൊരു അപകടത്തിൽപ്പെട്ട ലോറി ദേശീയപാതയിൽ നിർത്തിയിരിക്കുകയായിരുന്നു. കനത്ത മഴയെ തുടർന്ന് ഇത് ശ്രദ്ധയിൽപ്പെടാതിരുന്നത്  ആകാം അപകടകാരണമെന്ന് കരുതുന്നു. തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം സംഭവിച്ചത്. 



Post a Comment

0 Comments