വിലങ്ങന്നൂർ, പീച്ചി മേഖലകളിൽ തെരുവുനായ ശല്യം രൂക്ഷം: ജില്ല കളക്ടർക്കും മൃഗസംരക്ഷണ വകുപ്പിനും പരാതി നൽകി


വിലങ്ങന്നൂർ. വിലങ്ങന്നൂർ, പീച്ചി മേഖലകളിൽ വർദ്ധിച്ചുവരുന്ന തെരുവുനായ് ശല്യത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് വാർഡ് മെമ്പർ ഷൈജു കുരിയൻ ജില്ല കളക്ടർക്കും, ജില്ല മൃഗസംരക്ഷണ വകുപ്പിനും പരാതി നൽകി. ഏതാനും മാസങ്ങളായി ഈ പ്രദേശങ്ങളിൽ തെരുവുനായകളുടെ ശല്യം കൂടി വരികയാണ്. റോഡിലൂടെ കൂട്ടത്തോടെയും അല്ലാതെയും അലയുന്ന നായ്ക്കൾ മൂലം ബൈക്ക് യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്. രാവിലെയും വൈകിട്ടും വ്യായാമ നടത്തത്തിനായി റോഡിൽ ഇറങ്ങുന്നവരെയും നായ്ക്കൾ ഉപദ്രവിക്കുന്നതായി നാട്ടുകാർ പറഞ്ഞു. പീച്ചി ഡാമിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്കും തെരുവുനായ്ക്കൾ ഭീഷണിയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തെരുവുനായ് ശല്യത്തിന് അടിയന്തരമായി പരിഹാരം കണ്ടെത്താൻ അധികൃതർ ഇടപെടണമെന്ന് ഷൈജു കുരിയൻ  പരാതിയിൽ ആവശ്യപ്പെട്ടു.



Post a Comment

0 Comments