വിരമിച്ച അങ്കണവാടി ടീച്ചർമാർക്ക് യാത്രയയപ്പ് നൽകി


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വിരമിച്ച അങ്കണവാടി ടീച്ചർമാർക്ക് യാത്രയയപ്പ് നൽകി. പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. ഇന്ദിര ടി, ലൈലാമണി, ഉഷാകുമാരി, ആനി ജോയ് എന്നിവരാണ് വിരമിച്ചവർ. അങ്കണവാടി ജീവനക്കാരായ ഏലിയാമ്മ വി.ടി., പുഷ്പവല്ലി കെ.എസ്., മഞ്ജു, മോളിക്കുട്ടി, മിനിമോൾ കെ. ബിനി വർഗ്ഗീസ്, പഞ്ചായത്ത് അംഗങ്ങളായ ബാബു തോമസ്, കെ.വി അനിത, ഷൈലജ വിജയകുമാർ, ആരിഫ റാഫി, സ്വപ്‌ന രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.



Post a Comment

0 Comments