കണ്ണാറ. പാലത്തിൽ ഹൈമാസ്റ്റ് ലൈറ്റുകളും പരിസരങ്ങളിൽ സിസിടിവി ക്യാമറയും സ്ഥാപിക്കണം. ഇരുപത്തിയൊന്നാം വാർഡ് ഗ്രാമസഭയിൽ ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഉയർന്നു വന്നതായി വാർഡ് മെമ്പർ സുശീല രാജൻ അറിയിച്ചു. കണ്ണാറ സെൻറ് ജോസഫ് ചർച്ച് ഹാളിൽ വച്ച് നടന്ന ഗ്രാമസഭ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. കണ്ണാറ പാലം പരിസരം കാടുവെട്ടിത്തെളിച്ച് സൗന്ദര്യവൽക്കരണം നടത്തുക, പുതിയ പാലത്തിൽ വെള്ളം കെട്ടി കിടക്കുന്നതിന് പരിഹാരം ഉണ്ടാക്കുക, ആൽപ്പാറ ചോരകടവ് തടയണ അടിയന്തരമായി നിർമ്മിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കുക, ആൽപ്പാറ കപ്പേളക്ക് സമീപം റോഡിന് കുറുകെയുള്ള കൾവർട്ടിലെ വേസ്റ്റ് നീക്കം ചെയ്യുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ഗ്രാമസഭയിൽ ഉയർന്നു വന്നത്. എഡിഎസ് ചെയർ പേഴ്‌സൺ ബിന്ദു ഹ്യുബർട്ട്, കോഡിനേറ്റർ സിബി തോമസ്, അംഗനവാടി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.


0 Comments