തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വാൻ സെയിൽസ്മാൻ, റീട്ടെയിൽ ഷോപ്പ് സെയിൽസ്മാൻ, പ്രൊഡക്ഷൻ സൂപ്പർ വൈസർ, ബേക്ക് മെൻ, ഡ്രൈവർ, സെയിൽസ് എക്‌സിക്യുട്ടീവ്, സെയിൽസ് ഓഫിസർ, ടീം ലീഡേഴ്‌സ്, സ്‌പെയർപാർട്‌സ് എക്‌സിക്യുട്ടിവ്, മാർക്കറ്റ് സ്റ്റഡി റിപ്പോർട്ടർ, മാനേജർ തുടങ്ങിയ ഒഴിവുകളിലേക്ക് നാളെ (2022 മെയ് 19 വ്യാഴാഴ്ച) രാവിലെ 10.30 മുതൽ 1.30 വരെ ഇന്റർവ്യൂ നടത്തും. എസ്.എസ്.എൽ.സി അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയ്‌ക്കൊപ്പം ഫോർ വീലർ ലൈസൻസും (ഡ്രൈവർ),
ബേക്കറി ആൻഡ് കൺഫെക്ഷനറി കോഴ്‌സ്, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതയുള്ളവർക്കെല്ലാം അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. തൃശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ വാട്‌സ് ആപ്പ് നമ്പർ 9446228282. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തി ദിവസങ്ങളിലും ഉണ്ടായിരിക്കുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.


0 Comments