പട്ടിക്കാട്. പൂവഞ്ചിറ ആദിവാസി കോളനിക്ക് സമീപം വടക്കേമൂല ഭാഗത്ത് കാട്ടാന ആക്രമണത്തിൽ വ്യാപക കൃഷി നാശം. ഇന്നലെ രാത്രി 8 മണിയോടെ ജനവാസ മേഖലയിൽ ആനക്കൂട്ടം ഇറങ്ങുകയായിരുന്നു. പ്രദേശവാസികളായ നാല് കുടുംബങ്ങളുടെ വാഴ, പ്ലാവ്, തെങ്ങ് ഉൾപ്പെടെയുള്ള കൃഷികളാണ് നശിപ്പിച്ചിട്ടുള്ളത്. കുന്നിൽപറമ്പിൽ ലീല, പുത്തൻവീട്ടിൽ മണി, കാടമ്പാറ ഷൂജൻ, കുണ്ടൂരാൻ വർഗീസ് എന്നിവരുടെ കൃഷികളാണ് കാട്ടാന നശിപ്പിച്ചത്. ശക്തമായ മഴയുള്ള സമയത്താണ് ആന പ്രദേശത്ത് എത്തിയത്. ഇതുമൂലം ആളുകൾക്ക് പുറത്തിറങ്ങാനോ, പ്രതികരിക്കാനോ സാധിച്ചില്ല. അൻപത് വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് പ്രദേശത്ത് കാട്ടാന ഇറങ്ങുന്നത് എന്ന് നാട്ടുകാർ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും ഇതുവരെ അവർ സ്ഥലത്തെത്തിയില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
0 Comments