കണ്ണാറ വാർഡിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു


കണ്ണാറ. പതിനാറാം വാർഡ് കണ്ണാറയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിന്റ ഭാഗമായി കിണറുകൾ ക്ലോറിനേഷൻ നടത്തുന്ന പ്രവർത്തികൾ തുടങ്ങി. വരും ദിവസങ്ങളിൽ വാർഡിലെ എല്ലാ വീടുകളിലെയും കിണറുകൾ ക്ലോറിനേഷൻ നടത്തുമെന്ന് വാർഡ് മെമ്പർ രേഷ്മ സജീഷ് അറിയിച്ചു. ജെപിഎച്ച്എൻ ഷിജി, ആശാവർക്കർമാരായ ലീലാമ്മ, രാധ എന്നിവർ നേതൃത്വം നൽകി. മഴക്കാല രോഗങ്ങൾ ഒഴിവാക്കാൻ വേണ്ട ശുചീകരണ പ്രവർത്തനങ്ങൾ ഓരോ വീടുകളിലും ആരംഭിക്കണമെന്നും വാർഡ് മെമ്പർ അറിയിച്ചു.



Post a Comment

0 Comments