പാണഞ്ചേരിയിൽ ബൈക്കിന് പിന്നിൽ കാർ ഇടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്


പട്ടിക്കാട്. ദേശീയപാതയിൽ പാണഞ്ചേരി ലൈഫ് ഹോസ്പിറ്റലിന് സമീപം ബൈക്കിന് പിന്നിൽ കാർ ഇടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. കോലഴി മുണ്ടോളികടവിൽ സണ്ണി മകൻ ആൻസൻ (22), വയനാട് കൗസ്തൂഭം വീട്ടിൽ മോഹൻദാസ് മകൾ അപർണ്ണ (22) എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടുപേരും തൃശൂർ നിർമ്മിതി കേന്ദ്രയിലെ ജീവനക്കാരാണ്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് 3 മണിയോടെയാണ് അപകടം സംഭവിച്ചത്. പീച്ചിയിലെ നിർമ്മിതി കേന്ദ്രയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലം സന്ദർശിച്ച് മടങ്ങുകയായിരുന്നു ഇരുവരും.  ആറുവരിപാതയിലൂടെ തൃശൂർ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഇവർ മറ്റൊരു ട്രാക്കിലേക്ക് പ്രവേശിക്കുന്നതിനിടെ ഇതേ ട്രാക്കിലൂടെ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും ദേശീയപാതയിലേക്ക് തെറിച്ച് വീണെങ്കിലും ഈ സമയത്ത് മറ്റു വാഹനങ്ങൾ അതുവഴി വരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.



Post a Comment

0 Comments