മുടിക്കോട് വാഹനാപകടം: വയോധിക മരിച്ചു


പട്ടിക്കാട് മുടിക്കോട് സെൻററിൽ ഉണ്ടായ വാഹനാപകടത്തിൽ വഴി യാത്രക്കാരിയായ വയോധിക മരിച്ചു. ഇമ്മട്ടിപറമ്പ് ചുണ്ടയിൽ ഏലിയാമ്മ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 നാണ് അപകടം സംഭവിച്ചത്. ദേശീയപാത കുറുകെ കടക്കുന്നതിനിടെ തൃശ്ശൂർ ഭാഗത്തുനിന്ന് വന്ന മിനി ലോറി ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ദേശീയപാതയിലേക്ക് തെറിച്ചുവീണ ഏലിയാമ്മ തൽക്ഷണം മരണപ്പെടുകയായിരുന്നു. 



Post a Comment

0 Comments