പീച്ചി. ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപക രക്ഷാകർതൃ സമിതിയുടെ ആഭിമുഖ്യത്തിൽ അഖില കേരള വോളിബോൾ ടൂർണമെന്റ് നടന്നു. സ്‌കൂൾ സിന്തറ്റിക് കോർട്ടിൽ നടന്ന ടൂർണമെന്റ് പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി പഞ്ചായത്തിലെ കായികക്ഷമത കൂടിയ കുട്ടികളും യുവാക്കളുമാണ് പീച്ചിയിൽ ഉള്ളതെന്നും അവരുടെ കഴിവുകൾ മറ്റുള്ളവർ കണ്ടു പഠിക്കേണ്ടതാണെന്നും പ്രസിഡന്റ് പറഞ്ഞു. വടക്കുഞ്ചേരി പ്രോമിസ് സ്റ്റീൽ ആന്റ് എഞ്ചിനിയറിംഗ് കൺസ്ട്രക്ഷന്റെ ക്യാഷ് അവാർഡിനും വിന്നേഴ്‌സ് ട്രോഫിക്കും, പീച്ചി സർവ്വീസ് സഹകരണബാങ്കിന്റെ ക്യാഷ് അവാർഡിനും, ഇച്ചിക്കൽ കുര്യാക്കോസ് ആന്റ് സാറാമ്മ മെമ്മോറിയൽ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. വാർഡ് മെമ്പർ ബാബു തോമസ് അധ്യക്ഷത വഹിച്ചു. വികസന സമിതി ചെയർമാൻ ഷിബു പോൾ, ടൂർണമെന്റ് കമ്മിറ്റി ജനറൽ കൺവീനർ ജോയി ടി.ടി., സ്റ്റാഫ് സെക്രട്ടറി സുകുമാരൻ, പ്രധാന അധ്യാപകൻ ഗിരീശൻ, പിടിഎ പ്രസിഡണ്ട് പി ഡി വിൻസെന്റ് എന്നിവർ നേതൃത്വം നൽകി.


0 Comments