എസ്എസ്എൽസി പരീക്ഷാഫലം: 100% കൈവിട്ട് പാണഞ്ചേരി


പട്ടിക്കാട്. എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നപ്പോൾ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ രണ്ട് സർക്കാർ സ്‌കൂളുകൾക്കും നേരിയ വ്യത്യാസത്തിൽ ഈ വർഷവും 100 ശതമാനമെന്ന നേട്ടം നഷ്ടമായി. പട്ടിക്കാട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ പരീക്ഷയെഴുതിയ 172 വിദ്യാർത്ഥികളിൽ 170 പേർ തുടർ പഠന യോഗ്യത നേടി. പതിനൊന്നു കുട്ടികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയപ്പോൾ എട്ടു വിദ്യാർഥികൾ 9 എ പ്ലസ് വീതം നേടി. വിജയം 99 ശതമാനത്തിൽ ഒതുങ്ങി. കഴിഞ്ഞ വർഷവും ഇതേ വിജയശതമാനം തന്നെയായിരുന്നു എങ്കിലും  മുപ്പതിലധികം പേർക്ക് ഫുൾ എ പ്ലസ് നേടാൻ കഴിഞ്ഞിരുന്നു. പീച്ചി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ പരീക്ഷയെഴുതിയ 74 വിദ്യാർത്ഥികളിൽ 70 പേർ തുടർപഠന യോഗ്യത നേടി. 95 ശതമാനം വിജയം. ഒരു വിദ്യാർത്ഥി മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഇത്തവണ എസ്എസ്എൽസിക്ക് എ പ്ലസ് നേടിയ വിദ്യാർഥികളിൽ ഉണ്ടായ ഗണ്യമായ കുറവ് പീച്ചി പട്ടിക്കാട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂളുകളുടെ റിസൾട്ടിലും പ്രതിഫലിച്ചിട്ടുണ്ട്.



Post a Comment

0 Comments