കൂട്ടാല സെന്റ് തോമസ് ഇടവക ദേവാലയത്തിൽ ദുക്‌റാന ഊട്ടു തിരുനാൾ ജൂലൈ 3ന്


പട്ടിക്കാട്. കൂട്ടാല സെന്റ് തോമസ് ഇടവക ദേവാലയത്തിൽ ദുക്‌റാന ഊട്ടു തിരുനാൾ ജൂലൈ 3ന് നടക്കും. തിരുനാൾകൊടിയേറ്റം മുളയം മേരിമാത മേജർ സെമിനാരി പ്രൊഫസർ റവ.ഡോ.സാജൻ പിണ്ടിയിൽ നടത്തി. വികാരി റവ.ഡോ.തോമസ് എടക്കളത്തൂർ, ഊട്ടുതിരുനാൾ ജനറൽ കൺവീനർ പൗലോസ് കുന്നത്ത്പറമ്പിൽ, കൈക്കാരന്മാരായ ബിനോയി താഴതേടത്തു, പ്രവീൺ രാജു കല്ലറയ്ക്കൽ, ലിയോ സെബാസ്റ്റ്യൻ കല്ലുവേലിൽ, അഖിൽ വർഗീസ്, റോബിൻ പാലോലിക്കൽ, അലക്‌സാണ്ടർ കുന്നത്ത് പറമ്പിൽ എന്നിവർ നേതൃത്വം നൽകി.


Post a Comment

0 Comments