പട്ടിക്കാട്. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ബിജെപി പീച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. പട്ടിക്കാട് സെന്ററിൽ നടന്ന ധർണ്ണ ബിജെപി ജില്ലാ വൈസ് പ്രസിഡൻറ് സുജയ് സേനൻ ഉദ്ഘാടനം ചെയ്തു. സ്വർണ്ണ കളളക്കടത്ത് കേസിൽ പങ്കാളിയായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണം എന്നും, ചരിത്രത്തിലാദ്യമായാണ് സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രിക്കെതിരെയും അവരുടെ കുടുംബത്തിന് എതിരെയും ഇത്തരം കള്ളക്കടത്ത് ആരോപണം വരുന്നത് എന്നും സുജയ് സേനൻ പറഞ്ഞു. പീച്ചി മണ്ഡലം പ്രസിഡന്റ് പ്രനീഷ് നടുവിലവളപ്പിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ജയൻ പുശ്ശേരി, സന്തോഷ് കാക്കനാട്, പ്രശാന്ത് എൻ എച്ച്., സുബീഷ് ഇന്ദ്രവജ്ര, ദിവ്യാസജി, വിപിൻദാസ്, ഭാരവാഹികളായ അമൽ, ലീജീഷ്, സുമേഷ്, ലിന്റോ, ഗിരീഷ് എന്നിവർ പങ്കെടുത്തു.


0 Comments