പട്ടിക്കാട്. 11 ഫുൾ എ പ്ലസ്സുകൾ ഉൾപ്പെടെ 90 ശതമാനം വിജയം സ്വന്തമാക്കി പട്ടിക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂൾ നേട്ടം ആവർത്തിച്ചു. സയൻസ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 107 കുട്ടികളിൽ 99 പേർ വിജയിച്ചു. എട്ട് കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. അനഘ ചന്ദ്രൻ, പി.എ അനൽന, അനന്യ ചന്ദ്രൻ, എ അഖില, എം.എം അമീഷ, ആൻസിയ ജെയ്‌മോൻ, ലിയ എ ജോയ്, ലിയ ജോജോ എന്നിവരാണ് സയൻസ് വിഭാഗത്തിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. കൊമേഴ്‌സ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 55 കുട്ടികളിൽ 47 പേർ വിജയിച്ചു. ഇതിൽ അൽന ജോയ്, ദീപക് ദേവ്, ഇ.എ അഥീന എന്നീ കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ട്. ഹ്യൂമാനിറ്റീസ് ഭാഗത്തിൽ പരീക്ഷയെഴുതിയ 55 പേരിൽ 44 കുട്ടികളും വിജയം നേടി.


0 Comments