മുടിക്കോട്. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കുള്ള അനുമോദന യോഗവും തിരഞ്ഞെടുത്ത കുട്ടികൾക്കുള്ള പുസ്തക വിതരണവും ചാത്തംകുളത്ത് നടന്നു. ചാത്തംകുളം ഇസ്ലാമിക് സെന്ററിൽ നടന്ന യോഗത്തിൽ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ കുട്ടികൾക്കുള്ള അവാഡ് വിതരണം വാർഡ് മെമ്പർ ആരിഫ റാഫി നിർവഹിച്ചു. എസ്.ഐ.ഒ വിന്റെ പുസ്തക പച്ച എന്ന പഠന സഹായ പരിപാടിയിൽ മുൻ പഞ്ചായത്ത് അംഗം ഷിജോ പി. ചാക്കോ പുസ്തകങ്ങൾ വിതരണം ചെയ്തു. യോഗത്തിൽ ജമാ അത്തെ ഇസ്ലാമി ചാത്തംകുളം ഘടകം പ്രസിഡന്റ് ഉമ്മർ മുല്ലക്കര അദ്ധ്യക്ഷത വഹിച്ചു. എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ ഷിൻസ്‌ന അമീറ, ശ്രുതി എന്നിവർക്ക് ചടങ്ങിൽ അവാർഡുകൾ നൽകി. ശക്കീർ മുല്ലക്കര, ജീവൻ ജ്യോതി സ്‌കൂൾ ടീച്ചർ സിന്ധു രാധാകൃഷ്ണൻ, ഇസ്ലാമിക് സെന്റർ ഇൻ ചാർജ് നജീബ്, ശ്രുതി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. സെലി, ബഷീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


0 Comments