മുടിക്കോട് സെന്ററിൽ എഐടിയുസി ഓട്ടോ ടാക്‌സി യൂണിറ്റ് രൂപീകരിച്ചു


പട്ടിക്കാട്. മുടിക്കോട് സെന്ററിൽ എഐടിയുസി ഓട്ടോ ടാക്‌സി യൂണിറ്റ് രൂപീകരിച്ചു. സെന്ററിൽ നടന്ന ചടങ്ങ് എഐടിയുസി ജില്ലാ വൈസ് പ്രസിഡൻറ് പി.ഡി റെജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ഷിജോൺ പട്ടിക്കാട് അധ്യക്ഷത വഹിച്ചു. ശുഭലാൽ, ലോക്കൽ കമ്മിറ്റി അസിസ്റ്റൻറ് സെക്രട്ടറി ജിനീഷ് പീച്ചി, ഡോക്ടർ പ്രദീപ്, മുഹമ്മദാലി, സജി ജോസ്, ബ്ലോക്ക് മെമ്പർ രമ്യ രാജേഷ്, സൈമൺ പട്ടിക്കാട്, മണി കെ. വി,വിനോദ് എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറിയായി ശുഭലാൽ, പ്രസിഡണ്ട് സൈമൺ പുത്തൂരാൻ, ട്രഷറർ ഷബീർ എന്നിവരെ തിരഞ്ഞെടുത്തു.



Post a Comment

0 Comments