പട്ടിക്കാട്. എഐടിയുസി പാണഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മുടിക്കോട് സ്‌കൂൾ വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.ഡി റെജി ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി പഞ്ചായത്ത് സെക്രട്ടറി ഷിജോൺ പട്ടിക്കാട് അധ്യക്ഷത വഹിച്ചു. ജിനീഷ് പീച്ചി, മുഹമ്മദാലി, മണി കെ.വി, വിനോദ്, അശ്വിൻ, രമ്യ രാജേഷ്, സജി ജോസ് മുടിക്കോട് യൂണിറ്റ് സെക്രട്ടറി ശുഭലാൽ എന്നിവർ പങ്കെടുത്തു.


0 Comments