കണ്ണാറ. എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂളിലെ പരിസ്ഥിതി ദിനാഘോഷ പരിപാടികൾ കെ എഫ് ആർ ഐ റിട്ട. സയന്റിസ്റ്റ് ഡോ. തുളസിദാസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് മേഴ്‌സി വർഗ്ഗീസ് കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്റർ പ്രദർശനവും ഉണ്ടായിരുന്നു. പ്രകൃതിയെ മലിനമാക്കാതെ എങ്ങനെ സംരക്ഷിക്കാം എന്ന വിഷയത്തിൽ ആസ്‌പെൻ പ്രൊജക്ട് ഓഫീസർ പ്രസാദ് കെ ചന്ദ്രൻ മാണി ക്ലാസ്സെടുത്തു. ക്വിസ് മത്സരം, പോസ്റ്റർ രചന, സെൽഫി വിത്ത് നേച്ചർ എന്നീ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്ക് ഡോ.തുളസിദാസും ആസ്‌പെൻ ഗ്രൂപ്പ് പ്രോഗ്രാം കോഡിനേറ്റർ കെ. ആർ വിഷ്ണുവും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ ശലഭോദ്യാനം സന്ദർശിച്ചു.


0 Comments