വിവിധ ഒഴിവുകൾ: പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാം ഷിഫ്റ്റിലേയ്ക്ക്

തൃശൂർ. പുതുക്കാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാം ഷിഫ്റ്റ് തുടങ്ങുന്നതിന്റെ ഭാഗമായി ഡയാലിസിസ് ടെക്‌നിഷ്യൻ, സ്റ്റാഫ് നഴ്‌സ്, ഹോസ്പിറ്റൽ അറ്റെൻഡന്റ് ഗ്രേഡ് II, ഡെന്റൽ ഹൈജീനിസ്റ്റ് വിഭാഗങ്ങളിലേയ്ക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡയാലിസിസ് ടെക്‌നിഷ്യൻ യോഗ്യത ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബി.എസ്.സി/ ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്‌നോളജി. രണ്ട് വർഷത്തെ പ്രവർത്തിപരിചയം വേണം. സ്റ്റാഫ് നഴ്‌സ് യോഗ്യത ബി.എസ്.സി നഴ്‌സിംഗ് /ജി.എൻ.എം, കൂടാതെ ഒരു വർഷത്തിൽ കുറയാത്ത ഡയാലിസിസ് യൂണിറ്റിലുള്ള പ്രവർത്തിപരിചയം. ഹോസ്പിറ്റൽ അറ്റെൻഡന്റ് ഗ്രേഡ് II യോഗ്യത പത്താതരം പാസായിരിക്കണം. 10 മാസത്തെയെങ്കിലും നഴ്‌സിംഗ് എയ്ഡ് ട്രെയിനിംഗ് കഴിഞ്ഞവർക്കും 2 വർഷത്തെ ആശുപത്രി പരിചയം ഉള്ളവർക്കും മുൻഗണന. ഡെന്റൽ ഹൈജീനിസ്റ്റ് യോഗ്യത ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഡെന്റൽ ഹൈജീനിസ്റ്റ് കോഴ്‌സ് പാസായിരിക്കണം. കൂടാതെ 2 വർഷത്തെ പ്രവർത്തി പരിചയം വേണം. യോഗ്യരായവർ ജൂൺ 25നകം ആശുപത്രി ഓഫീസിൽ അപേക്ഷയോടൊപ്പം പ്രവർത്തി പരിചയ രേഖകളുടെ പകർപ്പുകളും സമർപ്പിക്കണം. ഫോൺ: 04802751232



Post a Comment

0 Comments