ചീനിക്കടവിൽ മാസങ്ങളായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതി

കണ്ണാറ. പതിനാറാം വാർഡിൽ ചീനിക്കടവ് ഭാഗത്ത് കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതി. കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം ഉപയോഗിക്കുന്ന പ്രദേശത്തെ ഇരുന്നൂറോളം കുടുംബങ്ങളാണ് മാസങ്ങളായി ദുരിതം അനുഭവിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഒരുദിവസം പോലും വെള്ളം ലഭിച്ചിട്ടില്ലെന്ന് വാർഡ് മെമ്പർ രേഷ്മ സജീഷ് പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിക്കുമ്പോൾ പതിവ് കാരണങ്ങൾ പറഞ്ഞ് ദിവസങ്ങൾ തള്ളിനീക്കുകയല്ലാതെ പ്രശ്‌നത്തിന് പരിഹാരം കാണാൻ ശ്രമിക്കുന്നില്ലെന്നും മെമ്പർ പറഞ്ഞു. പ്രദേശത്തെ നിരവധി കുടുംബങ്ങൾ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ്. പീച്ചി ജലനിധിയുടെ പമ്പിങ് താൽക്കാലികമായി നിർത്തിവെച്ചതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. അതിനാൽ എത്രയും വേഗം പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ വേണ്ട നടപടികൾ അതോറിറ്റി ഉദ്യോഗസ്ഥർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



Post a Comment

0 Comments