കൂട്ടാല. കൂട്ടാല കതിരപ്പിള്ളി ബാഡ്മിന്റൺ അക്കാദമിയുടെ നേതൃത്വത്തിൽ 22-ാമത് ശ്രീധരൻ മെമ്മോറിയൽ അനുസ്മരണവും ബാഡ്മിന്റൺ ടൂർണ്ണമെന്റും സംഘടിപ്പിച്ചു. ബാഡ്മിന്റൺ അക്കാദമി പ്രസിഡന്റ് കെ സി അഭിലാഷ് അധ്യക്ഷത വഹിച്ച ചടങ് ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. ബാഡ്മിന്റൺ രക്ഷാധികാരി കെ എസ് മണിവർണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. കായികരംഗത്ത് വളർന്നുവരുന്ന പുതുതലമുറയ്ക്ക് വലിയ പ്രചോദനമാണ് കതിരപ്പിള്ളി ബാഡ്മിന്റൺ അക്കാദമി നൽകുന്നതെന്ന് ഉദ്ഘാടനപ്രസംഗത്തിൽ എംഎൽഎ സനീഷ് കുമാർ ജോസഫ് പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി എം എൽ ബേബി മുഖ്യാതിഥിയായിരുന്നു. അക്കാദമി ഭാരവാഹികളായ വി എസ് പ്രദീപ്, സിബി സെബാസ്റ്റ്യൻ, കെ വി മണി, നിതിഷ് കെ വി, കെ എസ് സത്യനാരായണൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു. സഞ്ജു തോമസ്, എബിൻസ് വി എ, ജെയ്‌സൺ, സുനൂപ്, രഞ്ജു വർഗീസ്, മോൻസി, ടിബിൻ പി ജോൺ, സിജോ, ലിന്റോ, സിന്റോ കെ ഡി, സതീഷ് കെ വി എന്നിവർ നേതൃത്വം നൽകി. മത്സരവിജയികളായ ഒന്നും രണ്ടും സ്ഥാനക്കാർക്ക് 5000, 3000 ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിച്ചു.

.jpeg)
0 Comments