ജില്ലാ ഹോമിയോ ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യൻ താൽക്കാലിക ഒഴിവ്


തൃശൂർ. ജില്ലാ ഹോമിയോ ആശുപത്രി കിഴക്കുംപാട്ടുകരയിലെ ലാബിൽ  ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക ഒഴിവിലേക്കുള്ള ലാബ് ടെക്‌നീഷ്യനുള്ള അഭിമുഖം ജൂൺ 7 ന് രാവിലെ 10 മണിക്ക് പൂത്തോളിലെ ജില്ലാ ഹോമിയോ ആശുപത്രിയിൽ വെച്ച് നടക്കും. പി എസ് സി അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുള്ള  ഡി എം എൽ ടി, ബി എസ് സി എം എൽ ടി അല്ലെങ്കിൽ മുകളിൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രവർത്തി പരിചയം മൂന്ന് വർഷം. സർക്കാർ സ്ഥാപനങ്ങളിൽ, എൻ എ ബി എച്ച് / എൻ എ ബി എൽ  അംഗീകാരമുള്ള ആശുപത്രി ലാബുകളിൽ നിന്നുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0487 2389065.



Post a Comment

0 Comments