പരിസ്ഥിതി ദിനാചരണം: പീച്ചി സ്‌കൂളിലെ എസ്പിസി വൃക്ഷത്തൈകൾ നട്ടു


പീച്ചി. ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പീച്ചി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ വൃക്ഷ തൈകൾ നട്ടു. ആഗോളതാപനത്തിന് മരമാണ് മറുപടി എന്ന സന്ദേശം പ്രചരിപ്പിക്കുക എന്ന ദൗത്യമാണ് സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ ഏറ്റെടുത്തത്. പി.ടി.എ പ്രസിഡണ്ട് പി.ഡി വിൻസന്റ്, വൈസ് പ്രസിഡണ്ട് ഷെരീഷ്, എം.പി.ടി.എ വൈസ് പ്രസിഡണ്ട് ശിൽപ്പ ഷിബു, എസ് പി സി അധ്യാപക രക്ഷാകർതൃ സമിതി വൈസ് പ്രസിഡണ്ട് സ്മിത നരേന്ദ്രൻ, സീനിയർ അസിസ്റ്റന്റ് വി സുകുമാരൻ  മാസ്റ്റർ, മറ്റ് അധ്യാപകർ, സി പി ഒ മാരായ സജിത ടീച്ചർ, ശോഭ ടീച്ചർ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments