പട്ടിക്കാട്. മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ വച്ച് ആക്രമിക്കാൻ ശ്രമം നടത്തി എന്നാരോപിച്ച് ജനാധിപത്യ മഹിള അസോസിയേഷൻ പാണഞ്ചേരി കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കേരളത്തെ കലാപ ഭൂമിയാക്കാൻ കോൺഗ്രസ് രാഷ്ട്രീയം ശ്രമിക്കുകയാണെന്നും അസോസിയേഷൻ ആരോപിച്ചു. മഹിള അസോസിയേഷൻ നടത്തിയ പ്രതിഷേധ പ്രകടനം ജില്ലാ വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സമാനതകളില്ലാത്ത ഭരണത്തെ കരിതേച്ച് കാണിക്കുന്നതിനുള്ള ശ്രമമാണ് സ്വപ്‌ന സുരേഷിനെ ഉപയോഗിച്ച് ബിജെപി ചെയ്യുന്നതെന്നും അവർക്ക് ചുവട് പിടിച്ചാണ് കോൺഗ്രസ് നേതാക്കളായ വി.ഡി സതീശനും, കെ സുധാകരനും, യൂത്ത് കോൺഗ്രസ് പ്രവർത്തകരും മുഖ്യമന്ത്രിക്കെതിരെ അക്രമണങ്ങൾ അഴിച്ചുവിടുന്നതെന്നും സാവിത്രി സദാനന്ദൻ ആരോപിച്ചു. പാണഞ്ചേരി മേഖല സെക്രട്ടറി ഷീല അലക്‌സ്, പ്രസിഡണ്ട് ആനി ജോയ്, ഏരിയ കമ്മിറ്റിയംഗം ശൈലജ വിജയകുമാർ, പഞ്ചായത്തംഗങ്ങളായ ആരിഫ റാഫി, രേഷ്മ സജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.


0 Comments