മണ്ണുത്തി. കെപിസിസി ആസ്ഥാനത്തിന് നേരെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമണം നടത്തിയെന്ന് ആരോപിച്ച് ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരി ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എം.യു. മുത്തു അദ്ധ്യക്ഷത വഹിച്ചു. കാളത്തോട് സെന്ററിൽ നടന്ന പൊതുസമ്മേളനം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻറ് കെ.സി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപി രക്ഷിക്കാൻ നോക്കുകയാണ് എന്നും കോൺഗ്രസ് സമരം ചെയ്യുന്നത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കള്ളക്കടത്തിന് കൂട്ടുനിന്ന
മുഖ്യമന്ത്രിക്കെതിരെയാണെന്നും അഭിലാഷ് പറഞ്ഞു. മുൻ മണ്ഡലം പ്രസിഡൻറ് പി.യു ഹംസ, നേതാക്കളായ സണ്ണി വാഴപ്പിള്ളി, സി.കെ.ഫ്രാൻസീസ്, ജിജോ ജോർജ്, ജോഷി തട്ടിൽ, ബഷീർ അഹമ്മദ്, കുണ്ടിൽ ഗോപാലകൃഷ്ണൻ, എം.ജി.രാജൻ, വിപിൻ ചാക്കോ, ടി. അനിൽകുമാർ, വി.വി. ജോബി, ശ്യാമള മുരളീധരൻ, വർഗ്ഗീസ് വാഴപ്പിള്ളി, ടി.വി.തോമസ്, കെ.ഗോപാലകൃഷണൻ, ജോൺസൺ ആവോക്കാരൻ, പി.വി.ബിജു, വി.എ.സുലൈമാൻ, സണ്ണി രാജൻ, ശിവദാസൻ,ജെൻസൻ ജോസ്, ടിറ്റൊ തോമസ്, സി.ജെ.രാജേഷ്, നിതിൻ ജോസ്, സഞ്ജു വർഗ്ഗീസ്, വിപിൻ ഇ.ആർ, നൗഷാദ്, കാസിം.കെ.കെ, ജോയ് .കെ.ജെ, സഫിയ ജമാൽ, ബിന്ദു ബെന്നി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.



0 Comments