വാണിയമ്പാറ. ദേശീയപാതയിൽ വാണിയമ്പാറ സെന്ററിൽ വഴിവിളക്കുകൾ സ്ഥാപിച്ചു തുടങ്ങി. മേലേചുങ്കത്ത് നിന്നും വാണിയമ്പാറ സെന്റർ വരെ ആറുവരിപാതയുടെ ഇരുഭാഗങ്ങളിലും ആണ് വഴിവിളക്കുകൾ സ്ഥാപിക്കുന്നത്. 35 മീറ്റർ ഇടവിട്ട് 30 പോളുകളിലായി 60 എൽഇഡി ലൈറ്റുകളാണുള്ളത്. ഇതിൽ ഒന്ന് പ്രധാന പാതയിലേയ്ക്കും മറ്റൊന്ന് സർവ്വീസ് റോഡിലേക്കുമായാണ് ക്രമീകരിക്കുന്നത്. ദേശീയപാതയിൽ പല അപകടമേഖലകളിലും രാത്രിയിലെ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നതായി പരാതികൾ ഉയരുന്നുണ്ട്. നിരന്തരം അപകടങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന വാണിയമ്പാറ സെന്ററിൽ അതിനൊരു പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.


0 Comments