തൃശൂർ. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ.എച്ച്.എം) കീഴിൽ ഡി.പി.എം.എസ്.യു/ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ ജീവനക്കാരെ നിയമിക്കുന്നു. ഓഫീസ് സെക്രട്ടറി, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഓഡിയോളജിസ്റ്റ്, പി.ആർ.ഒ. കം ലെയ്‌സൺ ഓഫീസർ/ പി.ആർ.ഒ, ഡെന്റൽ സർജൻ, ജെ.പി.എച്ച്.എൻ/ ആർ.ബി.എസ്.കെ നഴ്‌സ് എന്നീ തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ ജനന തീയതി, രജിസ്‌ട്രേഷൻ, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ രേഖകളുടെ പകർപ്പും ബയോഡാറ്റയും (മൊബൈൽ നമ്പർ, ഇമെയിൽ ഐ.ഡി.സഹിതം) സമർപ്പിക്കണം. അപേക്ഷകൾ ജൂൺ 24ന് വൈകിട്ട് 5 മണിക്ക് മുൻപായി ആരോഗ്യകേരളം തൃശൂർ ഓഫീസിൽ സമർപ്പിക്കണം.പരീക്ഷ/ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കും. വിശദ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 04872325824


0 Comments