പട്ടിക്കാട്. എടപ്പലത്ത് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പീച്ചി സ്വദേശിയായ സ്‌കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്. പീച്ചിയിൽ നിന്നും പട്ടിക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിൽ പീച്ചി ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം ഭാഗികമായും സ്‌കൂട്ടർ പൂർണ്ണമായും തകർന്നു.

0 Comments