സംസ്ഥാന റവന്യൂ കലോത്സവം : പ്രധാന വേദി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി റവന്യൂ മന്ത്രി


തൃശൂർ. സംസ്ഥാന റവന്യൂ കലോത്സവത്തോടനുബന്ധിച്ച് നടക്കുന്ന അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തി റവന്യൂ മന്ത്രി കെ രാജൻ. തെക്കേ ഗോപുര നടയിൽ സജ്ജീകരിച്ചിരിക്കുന്ന പ്രധാനവേദിയിലെത്തിയാണ് മന്ത്രി ഒരുക്കങ്ങൾ വിലയിരുത്തിയത്. മന്ത്രിക്കൊപ്പം റവന്യൂ കലോത്സവ സംഘാടക സമിതിയിലെ വിവിധ കമ്മിറ്റികളുടെ ചെയർമാൻമാർ കൂടിയായ എംഎൽഎമാരായ എൻ കെ അക്ബർ, സേവ്യർ ചിറ്റിലപ്പിള്ളി, മുരളി പെരുന്നെല്ലി, പി ബാലചന്ദ്രൻ, ജില്ലാ കലക്ടർ ഹരിത വി കുമാർ എന്നിവരും എത്തിയിരുന്നു. ജില്ലാതലങ്ങളിൽ 5000 ത്തോളം പേരാണ് റവന്യൂ കലോത്സവത്തിൽ പങ്കെടുത്തത്. ഇതിൽ വിജയിച്ചവരാണ് വിജയിച്ചവരാണ് സംസ്ഥാനതലത്തിൽ പങ്കെടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച് 21 ഓളം പ്രമുഖർ ഒരേ വേദിയിൽ ദീപം 
തെളിയിച്ച് നടക്കുന്ന ചടങ്ങുകളോടെയാണ് സംസ്ഥാന റവന്യൂ കലോത്സവത്തിന് തുടക്കമാകുന്നത്. ഉദ്ഘാടന ചടങ്ങുകൾകളെക്കുറിച്ചും വർണാഭമായ ഘോഷയാത്രയെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. 31 വ്യക്തിഗത ഇനങ്ങളും 8 ഗ്രൂപ്പ് ഇനങ്ങളുമായി 39 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ളവർ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന റവന്യൂ കലോത്സവത്തിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും കലോത്സവത്തിന്റെ മനോഹരമായ നടത്തിപ്പിനായി എല്ലാവരുടെയും സഹകരണങ്ങൾ വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഉദ്ഘാടനത്തിന് മുന്നോടിയായി വൈകീട്ട് 3.30 ന് നടക്കുന്ന വർണാഭമായ ഘോഷയാത്രയിൽ ആയിരങ്ങൾ പങ്കെടുക്കും. സിഎംഎസ് സ്‌കൂളിന് മുന്നിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയിൽ വാദ്യ മേളങ്ങൾ, നാടൻകലാരൂപങ്ങൾ, നിശ്ചല ദൃശ്യങ്ങൾ എന്നിവയുണ്ടാകും. താലൂക്ക്തലത്തിൽ മത്സരമായി നടത്തുന്ന ഘോഷയാത്രയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമിന് സമ്മാനം നൽകും. തെക്കേ ഗോപുര നടയിലെ പ്രധാനവേദി, ടൗൺ ഹാൾ, റീജണൽ തിയ്യറ്റർ, സിഎംഎസ് സ്‌കൂൾ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.




Post a Comment

0 Comments