കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ വ്യക്തിഗത/ഗ്രൂപ്പ് വായ്പകൾ നൽകുന്നു


തൃശൂർ. കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ലളിതമായ നടപടിക്രമത്തിലൂടെ അതിവേഗ വ്യക്തിഗത/ഗ്രൂപ്പ് വായ്പകൾ നൽകുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള 18നും 55നും മദ്ധ്യേ പ്രായമുള്ള തൊഴിൽരഹിതരായ വനിതകൾക്ക് 5 വർഷം തിരിച്ചടവ് കാലാവധിയിൽ 6% പലിശനിരക്കിൽ ഉദ്യോഗസ്ഥ/ വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നൽകുന്നത്. www.kswdc.org എന്ന വെബ്‌സൈറ്റിൽ ലഭിക്കുന്ന വായപ അപേക്ഷ ഫോറം ബന്ധപ്പെട്ട തൃശൂർ ജില്ലാ ഓഫീസിൽ സമർപ്പിക്കാം. കൂടാതെ മൈക്രോഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സി.ഡി.എസിന് 33.5% പലിശനിരക്കിൽ 3 കോടി രൂപ വരെ വായ്പ അനുവദിക്കുന്നു. സി.ഡി.എസിന് കീഴിലുള്ള എസ്.എച്ച്.ജികൾക്ക് 10 ലക്ഷം രൂപ വരെയും ഹരിതകർമ്മ സേന/ ശുചീകരണ തൊഴിലാളി യൂണിറ്റ് എന്നിവയ്ക്ക് 6 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. അപേക്ഷകൾക്കും വിശദവിവരങ്ങൾക്കും തൃശൂർ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ:9496015013



Post a Comment

0 Comments