വാണിയമ്പാറ ഗ്രാമീണ വായനശാലയിൽ രക്ത ഗ്രൂപ്പ് ഡയറക്ടറി തയ്യാറാക്കുന്നു


വാണിയമ്പാറ: ഗ്രാമീണ വായനശാലയിൽ രക്ത ഗ്രൂപ്പ് ഡയറക്ടറി തയ്യാറാക്കുന്നു. പ്രദേശത്തെ സ്‌കൂളുകൾ, വിവിധ സംഘടനകൾ, ആരാധനാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ച് രക്ത ഗ്രൂപ്പ് സമാഹരണം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിനായുള്ള വിവരശേഖരണ ഫോമുകളുടെ വിതരണോദ്ഘാടനം വാണിയമ്പാറ ഇ.കെ.എം.യു.പി.സ്‌കൂളിന് വേണ്ടി സീനിയർ അസിസ്റ്റൻറ് പി.അനിത ടീച്ചറെ ഏൽപ്പിച്ചു കൊണ്ട് വായനശാല സെക്രട്ടറി എം.എ. മൊയ്തീൻ കുട്ടി നിർവ്വഹിച്ചു. വായനശാല വൈസ് പ്രസിഡന്റ് സജിത ജയകുമാർ, സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി ആനി എബ്രഹാം, എൻ.ആർ.അരുൺകുമാർ എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments