പട്ടിക്കാട്. ഉദരസംബന്ധമായ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മാരായ്ക്കൽ സ്വദേശിനി ടിന്റുമോൾക്കുള്ള ചികിത്സാസഹായം ബിജെപി ജില്ലാ പ്രസിഡന്റ് അനീഷ് കുമാർ കൈമാറി. 44-ാം ബൂത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ബൂത്ത് പ്രസിഡന്റ് ജെനി അധ്യക്ഷത വഹിച്ചു. പീച്ചി ഏരിയ പ്രസിഡന്റ് സുഭാഷ് പല്ലിക്കാട്ടിൽ, ജനറൽ സെക്രട്ടറി നിധിൻ അയ്യപ്പത്ത്, സെക്രട്ടറി ദിലീപ്, ബൂത്ത് സെക്രട്ടറി ജയ് മോൻ, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്, പീച്ചി മണ്ഡലം വൈസ് പ്രസിഡണ്ട് ദിവ്യ സജി, മഹിളാ മോർച്ച മണ്ഡലം പ്രസിഡൻറ് വിനീത ദിലീപ്, കർഷകമോർച്ച മണ്ഡലം പ്രസിഡൻറ് ഗിരീഷ് കെ കെ, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ദിനീഷ്, മണ്ഡലം സെക്രട്ടറി നിഖിൽ, സന്തോഷ്, രാധീഷ്, പ്രഭു തുടങ്ങിയവർ പങ്കെടുത്തു.


0 Comments