തെക്കുംപാടം യുവസമിതി ആർട്‌സ് & സ്‌പോർട്‌സ് ക്ലബ്ബ് പഠനോപകരണങ്ങൾ വിതരണം ചെയ്തു


പട്ടിക്കാട്. തെക്കുംപാടം യുവസമിതി ആർട്‌സ് & സ്‌പോർട്‌സ് ക്ലബിന്റെ നേതൃത്വത്തിൽ ഇരുന്നൂറോളം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വാർഡ് മെമ്പർ അനീഷ് മേക്കര ഉദ്ഘാടനം ചെയ്തു.  9, 10, 12 വാർഡുങ്ങളിലെ കുട്ടികൾക്ക് ആണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. എല്ലാവർഷവും ക്ലബ്ബിന്റെ നേതൃത്വത്തിൽ  പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിനോടൊപ്പം എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്ക് ട്രോഫികളും വിതരണം ചെയ്യുന്നുണ്ട്. ഒൻപതാം വാർഡ് മെമ്പർ ചാക്കോച്ചൻ, പന്ത്രണ്ടാം വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണൻ, മനോജ്, ബിജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ക്ലബ്ബ് ഭാരവാഹികളായ ഹേമന്ത്, ആൽവിൻ, സുബിൻ എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments