തൃശൂർ. ഇന്റർനാഷണൽ റെസ്‌ലിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി ഏഷ്യൻ ഗെയിംസിൽ മത്സരിക്കാൻ യോഗ്യത നേടിയ അഖിൽ അജിയെ ഡി വൈ എഫ് ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റി ആദരിച്ചു. സംസ്ഥാന സെക്രട്ടറി വി. കെ. സനോജ്, സംസ്ഥാന പ്രസിഡണ്ട് വി. വസീഫ് എന്നിവർ ചേർന്ന് അജിയെ പൊന്നാടയണിയിച്ച് ഉപഹാരം സമ്മാനിച്ചു. ജില്ലാ സെക്രട്ടറി എൻ.വി വൈശാഖൻ, പ്രസിഡണ്ട് ആർ.എൽ ശ്രീലാൽ, ട്രഷറർ കെ. എസ് സെന്തിൽകുമാർ, ജോ. സെക്രട്ടറി സുകന്യ ബൈജു, മണ്ണുത്തി ബ്ലോക്ക് സെക്രട്ടറി മനു പുതിയാമഠം എന്നിവർ പങ്കെടുത്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൃശൂരിൽ ഡി വൈ എഫ് ഐ സംഘടിപ്പിച്ച സെമിനാറിന്റെ വേദിയിൽ വെച്ചാണ് ആദരവു നൽകിയത്.

.jpeg)
0 Comments