വഴുക്കുംപാറയിൽ ലോക പരിസ്ഥിതി ദിനാചരണവും പഠനോപകരണ വിതരണവും നടത്തി


വഴുക്കുംപാറ. ഒമ്പതാം വാർഡ് വികസന സമിതിയും കുടുംബശ്രീയും ചേർന്ന് ലോക പരിസ്ഥിതി ദിനാചരണവും കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണവും നടത്തി. വഴുക്കുംപാറ അങ്കണവാടിയിൽ നടന്ന ചടങ്ങ് വാർഡ് മെമ്പർ കെ.പി. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി.ഡി.എസ് മിനി മനോഹരൻ അധ്യക്ഷയായിരുന്നു. വാർഡ് വികസന സമിതി കൺവീനർ കെ.ബി ലിബീഷ്, വികസന സമിതി അംഗങ്ങളായ കെ.എം പൗലോസ്, പി.സി പൈലി, ബിനോയ് ഇടശേരി, ഷാജൻ, വിപിൻദാസ്, ലോറൻസ്, ജോഷി, എഡിഎസ് പ്രസിഡന്റ് സോഫി ജിജി, ആശാവർക്കർ ബിന്ദു രാജ്‌മോഹൻ തുടങ്ങിയവർ പങ്കെടുത്തു



Post a Comment

0 Comments